ഇ.കെ.നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

23/02/2009 ന് ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. പി.കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ ആശുപ്രതി തുടക്കത്തിൽ ഒ.പി സൗകര്യം മാത്രമുള്ള ഒരു സ്ഥാപനമായിരുന്നു. 2010 ൽ 2 ബ്ലോക്കുകളിൽ 4 നിലകളിലായി 1,20,000 ത്തിലധികം ചതുരശ്ര അടിയിൽ, 100 കിടക്കകളോടുകൂടിയ കിടത്തി ചികിത്സാ സൗകര്യവും, ഒ.പി ലാബ്, പി.പി യൂണിറ്റ്, ഓപ്പറേഷൻ തിയറ്റർ മുതലായവയുടേയും പ്രവർത്തനവും ആരംഭിച്ചു.

ഈ സ്ഥാപനത്തിന് ജില്ലാ കളക്ടർ ചെയർമാനായും ആശുപത്രി സൂപ്രണ്ട് കൺവീനറായും, 31 മറ്റ് അംഗങ്ങളും അടങ്ങുന്ന ആശുപത്രി വികസന സമിതിയുണ്ട്. സ്ഥാപനത്തിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾ ഫണ്ട് വിനിയോഗം തുടങ്ങിയവ ഈ കമ്മിറ്റി ചേർന്നാണ് തിരുമാനിക്കുന്നത്. കമ്മിറ്റി മൂന്നുമാസത്തിലൊരിക്കൽ ചേരുന്നു.

2020 അവസാനിക്കുന്നതോടു കൂടി 'ലക്ഷ്യ' (ലേബർ റൂം നവീകരണം), പ്രവൃത്തി, ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ യൂണിറ്റ്, ഇൻഫേർട്ടിലിറ്റി ട്രിറ്റ്മെന്റ് യൂണിറ്റ് നിർമ്മാണം, 30 മുറികളുള്ള KHRWS-Payward ബ്ലോക്ക് നിർമ്മാണം, മുതലായ പ്രവർത്തികൾ പൂർത്തീകരിക്കും. കൂടാതെ ഈ സ്ഥാപനം ഇപ്പോൾ NQAS അക്രഡിറ്റേഷൻ, 'ലക്ഷ്യ' അക്രഡിറ്റേഷൻ തുടങ്ങിയവ കരസ്ഥമാക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്. കായകൽപ്പം അവാർഡ് നിർണ്ണയത്തിൽ 2018 ൽ അഞ്ചാം സ്ഥാനവും 2019 ൽ നാലാം സ്ഥാനവും കരസ്ഥമാക്കിയുണ്ട്.

ആദ്യ കാലഘട്ടത്തിൽ, ഒ.പി വിഭാഗത്തിൽ ചികിത്സതേടിയിരുന്ന, രോഗികളുടെ പ്രതിമാസ ശരാശരി കണക്ക് 2500 ഉം, ഐ.പി വിഭാഗത്തിൽ ചികിത്സ തേടിയിരുന്ന രോഗികളുടെ, ശരാശരി കണക്ക് അറുന്നൂറുമായിരുന്നു. ഇപ്പോൾ പ്രതിമാസം 7000 രോഗികൾ ഒ.പി വിഭാഗത്തിലും, 700 രോഗികൾ ഐ.പി വിഭാഗത്തിലും ചികിത്സിക്കപ്പെടുന്നു.

2016-17 സാമ്പത്തിക വർഷത്തിൽ സാമൂഹ്യനിതി വകുപ്പിന്റെ കീഴിൽ 2 കോടി 37 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം ആരംഭിച്ച District Early Intervention Centre (DEIC) ന്റെ പ്രവൃത്തി 95% പൂർത്തിയായിട്ടുണ്ട്.

2018 ൽ ഏപ്രിൽ 7 ന് ബഹു.ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ.ശൈലജ ടീച്ചർ 4 നിലകളോടുകൂടിയ കാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ലേബർ റൂം, ലേബർ വാർഡ്, പോസ്റ്റ് ഒപി, സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ് എന്നിവ പ്രവർത്തിച്ചു വരുന്നുണ്ട്.

2018 ഏപ്രിൽ മാസം, സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 3 കോടി 29 ലക്ഷം രൂപ വകയിരുത്തി കാന്റീൻ, ക്വാട്ടേഴ്സ്, കോൺഫറൻസ് ഹാൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കുകയും ഡിസംബറിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

2018-19 സാമ്പത്തിക വർഷത്തിൽ 1 കോടി 28 ലക്ഷം വകയിരുത്തി എൻ.എച്ച് എം-RO യിൽ ഉൾപ്പെടുത്തി ലക്ഷ്യ, ലേബർ റൂം, സെൻട്രൽ ഗ്യാസ് പ്ലാന്റ് എന്നിവയുടെ പ്രവ്യത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

3 കോടി 75 ലക്ഷം രൂപ വകയിരുത്തി 30 മുറികളോടു കൂടിയ KHRWS Pay ward നിർമ്മാണ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

2019-20 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആന്തൂർ മുനിസിപാലിറ്റി "തുമ്പൂർ മുഴി' മോഡൽ (ജൈവ മാലിന്യ സംസ്കരണ യൂണിറ്റ്), ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണം നടത്തിവരുന്നു.

എൻ എച്ച് എം-ROP യിൽ ഉൾപ്പെടുത്തി പവർ ലോൺട്രി, അത്യാധുനിക സൗകര്യമുളള എക്സ്റേ യൂണിറ്റ് എന്നിവ ഈ സ്ഥാപനത്തിന് പാസ്സായിട്ടുണ്ട്.

ലഭ്യമായ സേവനങ്ങൾ

1. സ്ത്രീരോഗ വിഭാഗം

1. ഒ.പി ചികിത്സ + ഗർഭിണികൾക്കുള്ള പ്രത്യേക ക്ലിനിക്
2. ഐ.പി ചികിത്സ
1. ലേബർ റൂം- (പ്രസവമുറി)
2. ഓപ്പറേഷൻ തീയേറ്റർ(1 മേജർ + 1 മൈനർ)
3. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്
4. ഗർഭാശയ സംബന്ധമായ മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സ
2. ശിശുരോഗ വിഭാഗം
എ. ഒ.പി ചികിത്സ
ബി. ഐ.പി ചികിത്സ
1. ജനറൽ വാർഡ്
2. ന്യൂ ബോൺ കെയർ യൂണിറ്റ്(എസ്.എൻ.സി.യു)
3. പ്രതിരോധ കുത്തിവെയ്പ് വിഭാഗം
എ. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും സാർവത്രിക പ്രതിരോധകുത്തിവെയ്പ് പരിപാടി-തിങ്കൾ, ബുധൻ ,ശനി ദിവസങ്ങളിൽ
ബി. ഫീൽഡ് തല ഇമ്മ്യൂണൈസേഷൻ ക്യാമ്പുകളുടെ ഉദ്‌ഘാടനം
സി. കുടുംബ ക്ഷേമ മാർഗങ്ങളുടെ സംഘാടനം
ഡി. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ
ഇ. ഇ ഹെൽത്ത് പദ്ധതി പ്രവർത്തനങ്ങൾ
4. പകർച്ച വ്യാധി പിടിപ്പെട്ടവർക്കായി പ്രത്യേകം വാർഡ്
5. കമ്പ്യൂട്ടർ വത്കരിച്ച മോഡേൺ മെഡിക്കൽ ലബോറട്ടറി
6. ഇ.സി.ജി.
7. രക്ത സംഭരണ കേന്ദ്രം.
8. മരുന്ന് സംഭരണ വിതരണ കേന്ദ്രം.
9. പുരുഷ കൂട്ടിരുപ്പുകാർക്ക് ഡോർമെറ്ററി സൗകര്യം (20 കട്ടിലുകളോട് കൂടിയത്).
10. ആംബുലൻസ് സൗകര്യം
11. വിവിധ സർക്കാർ സ്കീമുകൾ
1 ജനനി സുരക്ഷ യോജന
2. ജനനി ശിശു സുരക്ഷകാര്യക്രം
3. ആരോഗ്യ കിരണം
4. ബാലകിരണം
5. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുഖാന്തിരമുള്ള ചികിത്സ ആനുകൂല്യം.
6. മുൻസിപ്പാലിറ്റി കിയോസ്ക് മുഖാന്തിരമുള്ള ജനനമരണ രജിസ്ടേഷൻ സൗകര്യം

14. നാപ്കിൻ വെൻഡിംഗ് മെഷീൻ - 1 എണ്ണം
15. നാപ്കിൻ ഡിസ്ട്രോയർ - 1 എണ്ണം
16. മുലയൂട്ടൽ മുറി -3 എണ്ണം
17. ഐ.ഇ.സി.ബി.സി.സി

1. പി.പി.ഐ.യു.സി.ഡി പ്രചരണത്തിനായി എല്ലാ തിങ്കളാഴ്ചയുമുള്ള ബോധവത്കരണ പരിപാടി.
2. ആരോഗ്യ സംബന്ധമായ പ്രത്യേക ദിനാചരണങ്ങൾ
3. ഫീൽഡ് തലത്തിൽ 'ന്യൂട്രീഷ്യൻ ഡേ' ദിനാചരണം
4. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മാത്രമായുളള ബോധവത്കരണ പരിശീലനങ്ങൾ(M.A.A Program)
5. കുടുംബാസൂത്രണമാർഗ്ഗങ്ങൾ, പൗരാവകാശ രേഖ, ആരോഗ്യ കിരണം, ബാലകിരണം, ജനനി സുരക്ഷാ യോജന, ജനനീ ശിശു സുരക്ഷാ പദ്ധതി, പകർച്ച -പകർച്ചേതര വ്യാധികൾ എന്നിവയെക്കുറിച്ചുളള പ്രചരണം.
18. ക്യാമ്പുകൾ
1. ലാപ്രോസ്കോപ്പിക് സ്റ്റെറിലൈസേഷൻ ക്യാമ്പുകൾ - എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ച്ചകളിൽ.
2. ഫീൽഡ് തല പ്രതിരോധ കുത്തിവയ്പ് പരിപാടികൾ - എല്ലാ മാസവും മൂന്നാമത്തെ വ്യാഴാഴ്ച്ചകളിൽ
19. പ്രത്യേക സംവിധാനങ്ങൾ
1. കളർ കോഡ് അലർട്ട് സംവിധാനങ്ങൾ-Emergency Coding and Calling System
2. പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം .
3. ഇന്റർകോം സിസ്റ്റം ,
4.കമ്പ്യൂട്ടറൈസ്ഡ് ഒ.പി ടിക്കറ്റിംഗ്.
5. കാന്റീൻ സൗകര്യം.
6. ദ്രവ മാലിന്യ ശുദ്ധീകരണ പ്ലാൻറ്
7. ഇ-ലേണിംഗ് (എല്ലാ വ്യാഴാഴ്ചയും).
8. വീഡിയോ കോൺഫറൻസിംങ്ങ് സംവിധാനം.
9.ടെലി മെഡിസിൻ (ഇ-സജജീവിനി).

ദൗത്യം

ഭൂമിശാസ്ത്രപരമായ പരിമിതികൾക്കുളളിൽ നില്കാതെ മേൽത്തരം സേവനം സ്ത്രീകൾക്കും കുട്ടികൾക്കും പ്രാഥമിക മാധ്വമതലങ്ങളിൽ നൽകി മേൽത്തരം ആരോഗ്യപരിപാലന സേവനം സമൂഹത്തിന് പ്രദാനം ചെയ്യുക. അതിനായി ജീവനക്കാരിൽ അർപ്പണ മനോഭാവവും പ്രചോദനവും പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെട്ട തൊഴിൽമേഖല സ്യഷ്ടിക്കുകയും ചെയ്യുക. കൂടാതെ ആശയവിനിമയത്തിലും വിദ്യാഭ്യാസത്തിലും നേത്യത്വപരമായ പങ്ക് കൈവരിച്ചുകൊണ്ട് ഈ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അവരുടെ പ്രതീക്ഷകൾക്ക് അനുസ്യതമായി പുതിയ സേവനങ്ങളും സാങ്കേതികതയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ മെച്ചപ്പെടുത്തുകയും ചെയ്യുക.

വീക്ഷണം

കേരളത്തിലെയും ഇന്ത്യയിലെ തന്നെ ഒരു മികച്ച ആരോഗ്യപരിപാലന സ്ഥാപനങ്ങളിലൊന്നായി അറിയപ്പെടണം എന്നതാണ് നമ്മുടെ ദർശനം. ഉത്സാഹ മനോഭാവവും പ്രതിബദ്ധതയുമുള്ള ഒരു കർമ്മമേഖലയെന്ന് നിലയിൽ ഈ ആശുപത്രിയിൽ പരിചരണം ആവശ്യപ്പെട്ടുവരുന്ന രോഗികളുടെയും കുടുംബാംഗങ്ങളുടെയും ഒപ്പമുള്ളവരുടേയും പ്രതീക്ഷക്കൊപ്പമോ അതിലുപരിയോ ആയ ആരോഗ്യപരിപാലനസേവനം കരുണാർദ്രവും നീതിയുക്താവുമായി നൽകിമേൽ പറഞ്ഞ ദർശനം സഫലികരിക്കണം.

രോഗികൾ പാലിക്കേണ്ട നിയമങ്ങൾ

• മുമ്പ് ഉണ്ടായിട്ടുള്ള രോഗവിവരങ്ങളും , ചികിത്സയെ സംബന്ധിച്ച് ഇപ്പോൾ ആരോഗ്യപരമായി നേരിടുന്ന പ്രശ്നങ്ങളും പൂർണ്ണമായും കൃത്യമായും നൽകുക.
• പൂർണ്ണമായ പേര്, മേൽവിലാസം, ഫോൺ നമ്പർ,വയസ്സ് മുതലായ വിവരങ്ങൾ കൃത്യമായി നൽകുക.
• ചികിത്സയെ സംബന്ധിച്ചുള്ള ഡോക്ടർമാരുടെയും നഴ്സ്മാരുടെയും മറ്റ് ആരോഗ്യ വിധ്ധരുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
• മറ്റുള്ള രോഗികൾക്ക് ബുദ്ധിമുട്ടുള്ള പ്രവൃത്തികൾ ചെയ്യാതിരിക്കുക.
• ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുക
• ആശുപത്രി പുകവലി നിരോധിത മേഖലയാണ്. പുകവലി ശിക്ഷാർഹമാണ്.
• അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രി അധികൃതരോട് സഹകരിക്കുക.

രോഗിയുടെ അവകാശങ്ങൾ

• രോഗിയുടെ അവകാശങ്ങൾക്കനുസൃതമായി സ്ഥിരവും പൊരുത്തപ്പെട്ടു പോകുന്നതുമായ നിലവാരത്തിലുള്ള പരിചരണം ലഭ്യമാക്കുക.
• മതം, ജാതി വർഗ്ഗം, പ്രായം,എന്നിവക്ക് അതീതമായ ചികിത്സ ഉറപ്പുവരുത്തുക.
• താങ്കൾക്കുള്ള ചികിത്സാരീതി തീരുമാനിക്കുന്ന പ്രധാന ഡോക്ടറുടെ പേര് അറിയുവാനുള്ള അവകാശം
• രോഗം ചികിത്സയുടെ അനന്തരഫലം എന്നിവയെകുറിച്ചറിയാനും സംശയങ്ങൾ ശരീകരിക്കാനുമുള്ള അവകാശം അഡ്മിഷൻ സമയത്തും തുടർന്നും വേണ്ടിവരുന്ന ചികിത്സാ ചിലവുകൾ അറിയുവാനുള്ള അവകാശം
• പരിശേധനാ സമയത്തുള്ള സ്വകാര്യതയും ചികിത്സയുടെ രഹസ്യ സ്വഭാവം ഉറപ്പാക്കുവാനുള്ള അവകാശം.
• രോഗവിവര റെക്കോർഡിൽ രഹസ്യ സ്വഭാവം നിലനിർത്തുവാനുള്ള അവകാശം